'Happy Birthday Anushka Shetty'Unni Mukundan Wrote on
Facebook
പിറന്നാൾ ആഘോഷിക്കുന്ന അനുഷ്ക ഷെട്ടിക്ക് നിരവധി പേരാണ് ആശംസകൾ നേർന്നിരിക്കുന്നത്. മലയാളത്തിന്‍റെ പ്രിയപ്പെട്ട ഉണ്ണി മുകുന്ദനും പിറന്നാൾ അനുഷ്കക്ക് ആശംസ അറിയിച്ചു. ദൈവം നിങ്ങളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ. നിങ്ങൾ എങ്ങനെയാണോ അതുപോലെ തന്നെ തുടരുക. മറ്റുള്ളവർക്ക് പ്രചോദനമാവുക. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും നേടാനുള്ള ആളാണ് നിങ്ങൾ. കാരണം, അത്രയും നല്ലൊരു ഹൃദയത്തിനുടമയാണ് നിങ്ങൾ. അനുഷ്ക, നിങ്ങളുടെ എളിമയും പൊസിറ്റിവിറ്റിയും മറ്റുള്ളവരിലേക്ക് പകരുക. ബാഗമതിയിലെ പ്രകടനം കാണാൻ കാത്തിരിക്കുന്നു. ' ഇങ്ങനെയാണ് ഉണ്ണിമുകുന്ദന്‍ കുറിച്ചത്. ഒപ്പം ഇരുവരും ചേര്‍ന്ന് കേക്ക് മുറിക്കുന്ന ഒരു ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. നിമയില്‍ അനുഷ്‌കയുടെ നായകനായി എത്തുന്നത് ഉണ്ണിമുകുന്ദനാണ്. ടൈറ്റില്‍ കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്.